Tuesday, January 31, 2012

എന്തിനോ എന്നെ വിളിച്ചു..




എന്തിനോ എന്നെ വിളിച്ചു
എന്തിനോ ഞാന്‍ വിളികേട്ടു
എന്തിനോ എന്തിനോ എന്തിനോ

സ്വപ്നത്തില്‍ വന്നെന്നെയുണര്‍ത്തി - ഏതോ
പുഷ്പശരശയ്യയില്‍ കിടത്തി
നിത്യജീവിതത്തിലെന്‍ പാവമാം മനസ്സിന്റെ
സ്വസ്ഥതയാകെ ഭവാന്‍ അകറ്റി
സ്വസ്ഥതയാകെ ഭവാന്‍ അകറ്റി

പരിസരമാകെ ഞാന്‍ മറക്കും - പ്രേമ
പരിഭവം അഭിനയിച്ചിരിക്കും
അത് കണ്ടു തോഴിമാര്‍ കളിയാക്കി ചിരിക്കുമ്പോള്‍
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും

എവിടെയെങ്കിലും വച്ച് കാണാന്‍ - എന്റെ
ഹൃദയത്തിലുള്ളതെല്ലാം ചൊല്ലാന്‍
വിരഹവേദനാഭാരം ഇറക്കിവെച്ചവിടുത്തെ
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം..


Album: ശരത്കാല പുഷ്പങ്ങൾ
Musician: ബോംബെ എസ്‌ കമാല്‍
Lyricist(s): പി ഭാസ്ക്കരൻ
Singer(s): സുജാത

CLICK HERE TO DOWNLOAD

5 comments:

  1. ആദ്യമായീ കേള്‍ക്കുന്നു ഈ പാട്ട് ..
    എന്നിട്ടും കുറെ വട്ടം കേട്ടൂ
    ഉള്ളിലേക്കിറങ്ങുന്നുണ്ട് .. പ്രണയാദ്രമായ
    ഈ സംഗീതവവും ശബ്ദവും വരികളും ..
    നന്ദീ വര്‍ഷിണീ ..

    ReplyDelete
    Replies
    1. സുപ്രഭാതം റിനീ.....സന്തോഷം ട്ടൊ.....!

      Delete
    2. 80 കളും 90 കളും സംഗീതത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു റിനി, ഒരുപാട് ലളിതഗാനങ്ങളും മറ്റും ഇറങ്ങിയിട്ടുള്ളതും ആ കാലഘട്ടത്തില്‍ തന്നെ.. പ്രണയാര്‍ദ്രമായ ഒത്തിരിഗാനങ്ങള്‍ പിറന്നിട്ടുണ്ട്, ഇന്നും ഇല്ലാതില്ല!

      Delete
    3. അത് സത്യമാണേട്ടൊ , തരംഗിണിയുടെയൊക്കെ
      കേട്ടിട്ടുണ്ട് ഒരുപാട് , പക്ഷേ ഇത് ആദ്യമായിട്ടാണ്..
      ആ കാലഘട്ടത്തിലേ മധുര ലളിതഗാനങ്ങള്‍
      ഇനിയും പൊരട്ടേട്ടൊ .. ദാസേട്ടന്റേയും മറ്റും ..

      Delete
  2. oru padu istamayee...
    evidannu nan pattukkal copy cheyarundu...

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..