Sunday, February 5, 2012

ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളില്‍..


ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളില്‍
അഴലിന്നിരുളില്‍ ഇടറുമീ തരള മിഴികളില്‍
മധുരിതമായ് പകരുകില്ലേ
ഹൃദയസാന്ത്വന ഗീതം
സുഖദ സാന്ത്വന ഗീതം

അകലെ വിണ്ണിന്‍ വീഥിയില്‍
ആര്‍ദ്രരാത്രിയില്‍
മഴമുകിലില്‍ മാഞ്ഞുപോം സ്നേഹതാരമേ
തളര്‍ന്നുറങ്ങാന്‍ താരാട്ടുണ്ടോ
താന്തമാമീണമുണ്ടോ താന്തമാമീണമുണ്ടോ?

അലയറിയാത്തോണിയില്‍ അലയും യാത്രയില്‍
തുഴമുറിഞ്ഞു പോയൊരെന്‍ മൂകസ്വപ്നമേ
അകലെയേതോ തീരങ്ങളുണ്ടോ
അഭയകുടീരമുണ്ടോ അഭയകുടീരമുണ്ടോ?



Film: ലേലം
Musician: ഔസേപ്പച്ചന്‍
Lyricist(s): ഗിരീഷ്‌ പുത്തഞ്ചേരി
Singer(s): യേശുദാസ്

CLICK HERE TO DOWNLOAD

7 comments:

  1. സാന്ത്വനത്തിനായ് കേഴുന്ന ഈ ഗാനം കേള്‍ക്കുമ്പൊള്‍ അലയടിയ്ക്കുന്ന ഒരു കടല്‍ പെട്ടന്ന് ശാന്തമായതുപോലെ തോന്നും...

    ReplyDelete
  2. ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളില്‍
    അഴലിന്നിരുളില്‍ ഇടറുമീ തരള മിഴികളില്‍
    മധുരിതമായ് പകരുകില്ലേ
    ഹൃദയസാന്ത്വന ഗീതം
    സുഖദ സാന്ത്വന ഗീതം..........
    ഒരു സങ്കടം .. കേള്‍ക്കുമ്പൊള്‍ ...
    ഈ ചിത്രം " ലേലം " കണ്ട നിമിഷം
    ഇന്നും എന്നും മറക്കില്ല .. ആ ദിവസ്സം
    നല്‍കിയ ..... പല വിധ മാനസ്സിക ഭാവങ്ങള്‍
    പാട്ടുകള്‍ നല്‍കുന്നുണ്ട് .. മനസ്സിനേ യാത്ര
    ചെയ്യിപ്പിക്കാനുള്ള കഴിവുണ്ട് പാട്ടുകള്‍ക്ക് ..
    വര്‍ഷിണീ .. ഒന്നും പറയാനില്ല ഇന്ന് .. എങ്കിലും നന്ദീ ..

    ReplyDelete
  3. വളരെ വളരെ നന്നായിടുണ്ട് ....നന്ദി നന്ദി ...ആശംസകള്‍.

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..