Tuesday, February 7, 2012

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ..





അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിള നീരോ തേന്‍‌മൊഴിയോ
മണ്ണീല്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ
കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ
കന്നിവയല്‍ കാറ്റേ നീ കണ്‍‌മണിയെ ഉറക്കാന്‍ വാ
കന്നിവയല്‍ കാറ്റേ നീ കണ്‍‌മണിയെ ഉറക്കാന്‍ വാ
നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ‍

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിള നീരോ തേന്‍‌മൊഴിയോ
മണ്ണീല്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

കൈവിരലുണ്ണും നേരം കണ്ണൂകള്‍ ചിമ്മും നേരം
കൈവിരലുണ്ണും നേരം കണ്ണൂകള്‍ ചിമ്മും നേരം
കന്നിവയല്‍ കിളിയേ നീ കണ്‍‌മണിയെ ഉണര്‍ത്താതെ
കന്നിവയല്‍ കിളിയേ നീ കണ്‍‌മണിയെ ഉണര്‍ത്താതെ
നീ താലിപ്പീലി പൂം കാട്ടിനുള്ളില്‍
നീ താലിപ്പീലി കാട്ടിനുള്ളില്‍ കൂടും തേടി പോ പോ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിള നീരോ തേന്‍‌മൊഴിയോ
മണ്ണീല്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ..

ചിത്രം: മംഗളം നേരുന്നു‌
രചന: എം.ഡി രാജേന്ദ്രന്‍
സം‌ഗീതം‌: ഇളയരാജ
ആലാപനം: ടി.എന്‍.കൃഷ്ണചന്ദ്രന്‍

CLICK HERE TO DOWNLOAD


2 comments:

  1. ഒരു പ്രത്യേക സൌന്ദര്യമുണ്ട് ഈ പാട്ടിന്.. :)
    കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടമായതുകൊണ്ടായിരിയ്ക്കാം...
    ശുഭദിനം വര്‍ഷിണി!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..