Wednesday, February 8, 2012

കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ..



കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
കുറുമൊഴി മുല്ല മാല കോർത്തു സൂചിമുഖി കുരുവി
മറുമൊഴിയെങ്ങോ പാടിടുന്നു പുള്ളി പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ
മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ

ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താരം
കരിമഷി അഴകൊരുക്കുന്ന കണ്ണിൽ ഓളം
ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിന്നാരാമം
താരനൂപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതി
ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു
താനനന ലലല കൂടെ വരുമോ

പനിമതിയുടെ കണം വീണ നെഞ്ചിൽ താളം
പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം
എന്റെ ജന്മ സുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ കതിരേ
നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ
പാദുകം പൂക്കുമീ പാതയോരം പാതയോരം ..



ചിത്രം: ഭ്രമരം
രചന: അനിൽ പനച്ചൂരാൻ
സംഗീതം: മോഹൻ സിത്താര
പാടിയത്: ജി വേണുഗോപാൽ & സുജാത

CLICK HERE TO DOWNLOAD 

6 comments:

  1. പനിമതിയുടെ കണം വീണ നെഞ്ചിൽ താളം
    പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം
    എന്റെ ജന്മ സുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ കതിരേ
    നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ
    പാദുകം പൂക്കുമീ പാതയോരം പാതയോരം ..
    നല്ല വരികള്‍ , ഇമ്പമുള്ള ആലാപനം ..
    ഇതില്‍ ഒരു പ്രത്യേക ചിരിയുണ്ട് വേണുഗോപാലിന്റെ
    " കുഴലൂതും പൂതെന്നലേ ....... അതു നേരത്തേയും
    പിന്നീടും പിന്നീടും കേള്‍ക്കും ഞാന്‍ ..
    എന്തൊ ഒരിഷ്ടമാ ആ അപ്പ് ഡൗണ്‍..കേള്‍ക്കാന്‍ ..
    വര്‍ഷിണീ .. നന്ദി ..

    ReplyDelete
    Replies
    1. റിനി പറഞ്ഞപ്പോഴാ വേണുഗോപാലിന്റെ ചിരി ശ്രദ്ധിച്ചത്.. സുജാതയുടെ ചിരി അറിയാമായിരുന്നു.. ചിരിയുടെ കാര്യം കേട്ടപ്പോള്‍ പെട്ടന്നോര്‍മ്മവന്നത് അനശ്വരത്തിലെ താരാപഥം ചേതോഹരം എന്ന പാട്ടില്‍ എസ്.പി.ബി ചിരിയ്ക്കുന്ന ഒരു ഭാഗമുണ്ട്.. വെരി നൈസ്..!!!

      ഭ്രമരത്തില്‍ ഈ പാട്ട് സീനിലൂടെ മോഹന്‍ലാലിന്റെ ഫേമിലി ലൈഫ് മുഴുവന്‍ തുറന്നുകാട്ടുന്നു.. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമകളില്‍ ഒരാളുടെ ജീവിതം മുഴുവന്‍ ചിത്രീകരിയ്ക്കാന്‍ ഒരുപാട്ടു മതി..!

      Delete
    2. ഉം...എനിയ്ക്കും ഇഷ്ടാണ്...
      പാടാന്‍ ആവില്ലെങ്കിലും ഞാനും ചിരിയ്ക്കാറുണ്ട്... :(

      Delete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..