Thursday, February 9, 2012

നീലരാവില്‍ ഇന്ന് നിന്റെ താരഹാരമിളകി ..



നീലരാവില്‍ ഇന്ന് നിന്റെ താരഹാരമിളകി
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി
പാര്‍വതീ പരിണയ യാമമായി ആതിരേ ദേവാഗനേ
കുളിരഴകില്‍ ഗോരോചനമെഴുതാനണയൂ (നീലരാവില്‍)
തനനം തനനം തനനം തനനം തനനം

ശ്യാമാരാജിയില്‍ രാവിന്റെ സൌരഭാങ്ങളില്‍
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍
പനിമതി മുഖിബാലെ ഉണരൂ നീ ഉണരൂ
അരുകില്‍ നിറമണിയും പടവുകളില്‍ കതിരൊളി തഴുകും
നിളയില്‍ സ്വരമൊഴുകി ധനുമാസം ഋതുമതിയായി (നീലരാവില്‍)
തനനം തനനം തനനം തനനം തനനം

കാല്‍ചിലംബുകള്‍ ചൊല്ലുന്ന പരിഭാവങ്ങളില്‍
പ്രേമധാര ഊര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍
അലര്‍ഷരപരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ
അലിയും പരിമ്രിദുവായി പതഗതിയില്‍ അരമണി-യിളകും-ഒരണിയില്‍
അല ഞൊറിയില്‍ കസവണികള്‍ വിടരുകയായി..


ഫിലിം: കുടുംബ സമേതം
സംഗീതം: ജോണ്‍സന്‍
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
പാടിയവര്‍: യേശുദാസ്, മിന്മിനി

CLICK HERE TO DOWNLOAD


4 comments:

  1. മോനിഷയും മനൊജും ..പാട്ടിലുട നീളം
    രാവിന്റെ സുഖമുള്ള നീല നിറം ..
    കൈതപ്രത്തിന്റെ ഭക്തിപൂര്‍ണമായ രചന
    ദാസേട്ടന്റെ കൊതിച്ചുപൊകുന്ന ആലാപനം ..
    "ശ്യാമാരാജിയില്‍ രാവിന്റെ സൌരഭാങ്ങളില്‍
    രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍
    പനിമതി മുഖിബാലെ ഉണരൂ നീ ഉണരൂ
    അരുകില്‍ നിറമണിയും പടവുകളില്‍ കതിരൊളി തഴുകും
    നിളയില്‍ സ്വരമൊഴുകി ധനുമാസം ഋതുമതിയായി"
    എനിക്കിഷ്ടപെട്ട വരികളാ ഇത്..ഒന്നു കുളിര്‍ത്തു മനം ..
    എന്റേ ഇഷ്ട ഗാനങ്ങളില്‍ ഒന്ന്..സന്തൊഷം കൂട്ടുകാരീ ..

    ReplyDelete
  2. സ്നേഹം പ്രിയരേ...സുപ്രഭാതം..!

    ReplyDelete
  3. എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോഴായിരുന്നു ഈ സിനിമ ഇറങ്ങിയത്.. വീട്ടുകാരൊരുമിച്ച് കാണാന്‍ പോയ ഒരു സിനിമയായിരുന്നു. മനോജ് കെ ജയെന്റെയും, മധുവിന്റേയും മികച്ച വേഷങ്ങളിലൊന്ന്.. മനസ്സിനെ ആര്‍ദ്രമാക്കാന്‍ പോന്ന കവിത്വമുള്ള നല്ലൊരു പാട്ട്!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..