Monday, February 13, 2012

സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ..


സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ
സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ
പോരൂ നീയെൻ ലോലമാമീ ഏകാതാരയിൽ ഒന്നിളവേൾക്കൂ ഒന്നിളവേൾക്കൂ
ആ ആ ആ ആ

പിന്നിലാവിന്റെ പിച്ചകപ്പൂക്കൾ ചിമ്മിയ ശയ്യാതലത്തിൽ
കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോൾ
വീണ്ടും തഴുകി തഴുകി ഉണർത്തും
സ്നേഹസാന്ദ്രമാം ഏതൊ കരങ്ങൾ
ആ ആ ആആ

കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ തെന്നൽ മദിച്ചു പാടുന്നൂ
ഈ നദി തൻ മാറിലാരുടെ കൈവിരൽപ്പാടുകൾ പുണരുന്നൂ
പോരൂ തഴുകി തഴുകി ഉണർത്തൂ
മേഘരാഗമെൻ ഏകതാരയിൽ
ആ ആ ആആ..


ചിത്രം/ആൽബം: പഞ്ചാഗ്നി
രാഗ: ശുദ്ധധന്യാസി
ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ്
സംഗീതം: ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ്

CLICK HERE TO DOWNLOAD


4 comments:

  1. evergreen onv ravi-bombay magic.

    ReplyDelete
  2. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം....
    നന്ദി... :)

    ReplyDelete
  3. കാലമുറങ്ങുന്ന പാട്ട് ..
    ഇന്നും കേള്‍ക്കുമ്പൊല്‍ ഓര്‍മകള്‍
    പിന്നോക്കം പൊകുന്നു ..
    "കാതരയാം ചന്ദ്രലേഖയും ഒരു-
    ശോണരേഖയായ് മായുമ്പോള്‍
    വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
    സ്നേഹസാന്ദ്രമാം ഏതൊ കരങ്ങള്‍".....
    ഈ പാട്ടിന് സ്നേഹത്തിന്റെയൊരു കുഞ്ഞിളം തെന്നല്‍ മണം
    മൂഡറിഞ്ഞുള്ള സെലക്‍ഷന്‍ കേട്ടൊ ..
    വര്‍ഷിണീ .. നന്ദീ ..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..