Monday, February 27, 2012

മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം..


മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ
ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ
രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു

ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ
എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം
നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം
ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ
ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള്‍ വിടരൂ

നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ
സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ
വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി
നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി
മധുര മധുരമൊരു ശ്രുതിയിലരിയ വര ഹൃദയമുരളിയുണരാൻ
കനക വരദമുദ്ര വിരിയുമുഷസ്സിലൊരുപ്രണയ കലികയുണരാൻ
പ്രണയകലയിലൊരു ലതകളുഷസ്സിലുണരാൻ..



Film: നന്ദനം
Musician: രവീന്ദ്രൻ
Lyricist(s): ഗിരീഷ്‌ പുത്തഞ്ചേരി
Singer(s): എം ജി ശ്രീകുമാര്‍,രാധിക തിലക്‌
Raga(s): നാട്ട

CLICK HERE TO DOWNLOAD


6 comments:

  1. വര്‍ഷിണി ടീച്ചര്‍ ഓരോ പോസ്റ്റിനോടും ഒപ്പം ഉപയോഗിക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല പ്രത്യേകതയുണ്ട്..... സ്വന്തമായി വരച്ചതാണോ.. ഗാനങ്ങളുടെ ഭാവത്തിനനുസരിച്ച എന്തെല്ലാമോ പ്രത്യേകതകള്‍ തോന്നിക്കുന്നു ഓരോ ചിത്രവും.....

    ReplyDelete
    Replies
    1. സുപ്രഭാതം..
      നന്ദി പ്രദീപ് മാഷേ..
      ന്റ്റെ ചിത്രങ്ങള്‍ അല്ലാ ട്ടൊ..
      ഭാവങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കുന്നു എന്നു മാത്രം..!

      Delete
  2. വര്‍ഷിണീ .. ഇടക്ക് വരാനൊന്നു വൈകീ
    കണ്ണനാണല്ലൊ മൊത്തം :)
    ഈ പട്ടൊക്കെ .. " നന്ദനത്തിലേ "
    എന്റേ കല്യാണ സമയത്ത് ഉള്ളതാ
    പാട്ടിനൊക്കെ എന്തൊ ഒരു വല്ലാത്ത ഫീലുമാണ്..
    എനിക്കേരെ ഇഷ്ടമായ പേരും കണ്ണന്‍ എന്നാണ്
    എനിക്കേറെ ഇഷ്ടമായവരെ കണ്ണാന്ന് വിളിക്കാറുമുന്റ്
    വീണ്ടും വീണ്ടും കേള്‍ക്കുന്നുണ്ട് ..
    പാട്ട് കൊണ്ട് മഴ തീര്‍ക്കുന്ന കൂട്ടുകാരീ
    നന്ദീ ..

    ReplyDelete
    Replies
    1. സുപ്രഭാതം റിനീ..
      അപ്പൊ നന്ദനം മൊത്തം പ്രണയമാണല്ലേ..
      “കണ്ണന്‍“ ന്റ്റേം പ്രിയനാണ്‍...!

      Delete
  3. ജനക് ജനക് ജങ്കാര്.. ജനക് ജനക് ജങ്കാര്..
    ലാസ്യവും, ഭക്തിയും, ശൃംഗാരവുമൊക്കെ ഇഴചേര്‍ന്ന ഒരു ഗാനം..
    ജനക് ജനക് ജങ്കാര്.. ജനക് ജനക് ജങ്കാര്..

    ReplyDelete
    Replies
    1. സുപ്രഭാതം..
      ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ
      രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു..
      ജനക് ജനക് ജങ്കാര്.. ജനക് ജനക് ജങ്കാര്..!

      Delete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..