Wednesday, February 15, 2012

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ..



കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ

ആനച്ചന്തം പൊന്നാമ്പൽ ചമയം നിൻ
നാണച്ചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണച്ചിന്തും കേട്ടീലാ
കളപ്പുരക്കോലായിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ

ഈറൻ മാറും എൻ മാറിൽ മിന്നും ഈ
മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
എണ്ണത്തിരിയും മിന്നീലാ
ചുരുൾമുടി ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ..


Film: മീശ മാധവന്‍
Musician: വിദ്യാസാഗര്‍
Lyricist(s): ഗിരീഷ്‌ പുത്തഞ്ചേരി
Singer(s): സുജാത
Raga(s): കാപ്പി

CLICK HERE TO DOWNLOAD 

10 comments:

  1. ന്റ്റെ പ്രിയം....
    ശുഭരാത്രി പ്രിയരേ...!

    ReplyDelete
  2. സന്തോഷ് പണ്ഢിറ്റ് ഈ പാട്ടിനെ കുറിച്ച് ഏഷ്യാനെറ്റില്‍ അഭിപ്രായം പറഞ്ഞത് ഇതൊരു കൂതറപാട്ടാണെന്നാണ്.. വിദ്യാസാഗറിന്റെ എല്ലാപാട്ടിനും ഒരു സാമ്യതയുണ്ട്.. ശ്രദ്ധിച്ചൊട്ടുണ്ടോ..?

    കരിമിഴി കുരുവിയെ കണ്ടില്ലാ
    ആശൈ ആശൈ
    അനുരാഗ വിലോചനനായി..

    എല്ലാം ഒരേ ടോണ്‍..!
    ശുഭദിനം!

    ReplyDelete
    Replies
    1. ഇന്നലെ എഫ് ബിയിലും പറയുന്ന്തു കേട്ടു...

      Delete
  3. ഇതിന്റെ ഹിന്ദി തമിഴ് വേര്‍ഷനുകള്‍ ഉണ്ടെങ്കിലും എനിക്കിഷ്ട്ടം ഈ കരിമിഴി കുരിവിയെ.....

    ReplyDelete
  4. പാട്ടുകള്‍ക്കൊരു പ്രണയമാറ്റം നല്‍കിയ ചിത്രം
    എന്റേ സരുവുമായീ ആദ്യമായീ കണ്ട ചിത്രം
    അതിന്നും മായത്ത ഓര്‍മ പൊലെ ഉള്ളിലുണ്ട് ..
    ഇന്ന് ദൂരെ എന്റെ കരിമിഴി കുരുവീ വിരഹത്തിലാണ്
    ചുരുള്‍മുടി ചൂടിനുള്ളിള്‍ നീയൊളിച്ചീലാ
    മഴത്തഴപ്പായ നീര്‍ത്തി നീ വിളിച്ചീലാ
    മാമുണ്ണാന്‍ വന്നീലാ മാറോടു ചേര്‍ത്തീലാ......
    നീ എപ്പൊഴും എന്നോട് മിണ്ടുന്നുണ്ട് .. മിസ്സ് യൂ ...
    വര്‍ഷിണീ .. ഒരു പ്രണയവിരഹം .. വന്നെന്നെ മൂടീ ..

    ReplyDelete
    Replies
    1. ഈശ്വരാ...റിനീ ഓടി പോവല്ലെ, അവിടെ ഇരി... :)

      Delete
  5. സന്തോഷ്‌ പണ്ഡിറ്റിന്റെ അപ്രിയ ഗാനം ,എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളില്‍ ഒന്ന് ,പക്ഷെ എന്തോ കരിമിഴിക്കുരുവികള്‍ ഞങ്ങളുടെ നാട്ടില്‍ അധികം പറക്കാറില്ല

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..