Thursday, March 1, 2012

മധുമാസ മൗനരാഗം നിറയുന്നുവോ..

മധുമാസ മൗനരാഗം നിറയുന്നുവോ
അനുരാഗലോല യാമം അകലുന്നുവോ
അറിയാതെ അറിയാതേതോ
നനവാർന്ന പകലോർമ്മയിൽ

ഇല പോലുമറിയാതൊരുനാൾ
ഒരു മുല്ല വിരിയും പോലെ
മനസ്സെന്ന വൃന്ദാവനിയിൽ
അനുഭൂതി പൂത്തുവെന്നോ
അതു പകരുമീ പരാഗം
അകതളിരിൽ ആത്മ ദാഹം
ഇനിയും പറന്നു വരുമെൻ

ഓ ഇതളിന്റെ ഇതളിന്നുള്ളിൽ
അറിയാതെ തേൻ നിറഞ്ഞു
മദമുള്ള മണമായ് പ്രണയം
ചെറുകാറ്റിൽ ഊർന്നലിഞ്ഞു
ഭ്രമരമറിയാതെ പാടും
പ്രിയ മദന രാഗഗീതം
ഇനിയും പറന്നു വരുമെന്നോ..


ചിത്രം: രതിനിര്‍‌വേദം‌
സംഗീതം: എം.ജയചന്ദ്രന്‍‌
ലിറിക്സ് : മുരുകന്‍ കാട്ടാക്കട
ഗായിക: ശ്രേയ ഘോഷല്‍‌


7 comments:

  1. ശ്രേയയുടെ ശബ്ദം.....എന്താല്ലേ....
    നല്ല ഗാനം.....

    ReplyDelete
  2. മഴത്തുള്ളികളുടെ സ്നേഹത്തിലേക്ക് നീളുന്ന വളയിട്ട കൈകള്‍.... അടിക്കുറിപ്പായി ആ മധുരഗാനവും.... നന്നായിട്ടുണ്ട് വര്‍ഷിണി ടീച്ചര്‍.

    ReplyDelete
  3. മധുമാസ മൗനരാഗം നിറയുന്നുവോ
    അനുരാഗലോല യാമം അകലുന്നുവോ
    അറിയാതെ അറിയാതേതോ
    നനവാർന്ന പകലോർമ്മയിൽ

    ReplyDelete
    Replies
    1. ഇല പോലുമറിയാതൊരുനാൾ
      ഒരു മുല്ല വിരിയും പോലെ...!

      Delete
  4. കൊതിപ്പിച്ചു ചിത്രവും , ഗാനവും
    ശബ്ദവും , വരികളും ..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..