Tuesday, March 6, 2012

നീയെന്‍ കിനാവോ പൂവോ നിലാവോ..



നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും
രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ്
ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ്‌ വാ

നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ

നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍
കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ
നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍
കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ
നീയെന്‍ കനവിനു നിറമായ് മലരിനു മണമായ്
കരളിനു സുഖമായ് കലയുടെ ചിറകായ്
മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ്
കവിതകള്‍ പാടാന്‍ വാ

നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ

നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമൃതം
മൊഴികളില്‍ മധുരം മിഴികളില്‍ നീലം
കുളിരിനു കുളിരായ് കുയിലിനു സ്വരമായ്
കിളിമൊഴി കളമൊഴി വാ

നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും
രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ്
ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ്‌ വാ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ

സിനിമ : ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍
ഗാനങ്ങള്‍ :രമേശന്‍ നായര്‍
സംഗീതം : രഘു കുമാര്‍
ആലാപനം : യേശുദാസ്, ചിത്ര

CLICK HERE TO DOWNLOAD 

7 comments:

  1. ശുഭസായാഹ്നം പ്രിയരേ...!

    ReplyDelete
  2. ഹോ ! .. ഒരുപാട് കാലം ഈ പാട്ട്
    എന്റേ റിംഗ് ടോണായിരുന്നു ..
    ആ പെണ്ണിന്റെ ചിരിയുണ്ടല്ലൊ കള്ള ചിരി ..
    അറിയാം , എങ്കിലും അറിയാത്ത പൊലെ ..
    ആദ്യ കാലം ദുബൈ മനസ്സില്‍ വന്നൂ ..
    ഒരൊ പാട്ടും എന്നെ ഓര്‍മയിലേക്ക്
    തള്ളി വിട്ടു വട്ടാക്കിക്കോ കേട്ടൊ ..
    നന്ദീ വര്‍ഷിണീ ..

    ReplyDelete
  3. മോഹന്‍ലാല്‍ ലിസി.. :)

    ReplyDelete
  4. എന്റെ അപ്രിയ ഗാനങ്ങളില്‍ ഒന്ന് ,,,

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. എല്ലാം വായിക്കണമെന്നും,അഭിപ്രായങ്ങള്‍ കുറിയ്ക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷെ,പ്രവാസജീവിതത്തില്‍, സമയം ലഭിയ്ക്കാറില്ല. നഷ്ടപെടലുകളുടെ ഈറ്റില്ലമാണ് പ്രവാസം...... വര്‍ഷിണി

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..