Saturday, March 17, 2012

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...



നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നു
താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ....

നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍ തുടുത്തു
കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍
ചാമരം വീശി നില്‍പ്പൂ....

ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിയ്‌ക്കാന്‍
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍, എന്തു പറഞ്ഞടുക്കാന്‍..



Film/Album: ചാമരം
Lyricist: പൂവച്ചല്‍ ഖാദര്‍
Music: എം ജി രാധാകൃഷ്‌ണന്‍
Singer: ജാനകി

CLICK HERE TO DOWNLOAD

3 comments:

  1. ചാമരത്തിലെ നായിക ആകെക്കൂടി രണ്ട് മൂന്നു മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ.. ചാമരം, ബിഗ്-ബി, ആദാമിന്റെ മകന്‍ അബു.. വെള്ളിത്തിരയില്‍ അവരെയെപ്പോഴും കാണുമ്പോള്‍ ഈ പാട്ടാണ് ഓര്‍മ്മവരിക.. ഒരു പ്രിയതമനെ സംബന്ധിച്ചിടത്തോളം തന്നെ കാത്തിരിയ്ക്കുവാന്‍, തന്റെ കളിവാക്കുകള്‍ കേള്‍ക്കാന്‍, തന്നോടു പരിഭവം പറയാന്‍ തന്റെ പ്രിയതമ എപ്പോഴും കൂടെ ഉണ്ടായിരിയ്ക്കണം എന്നു മാത്രമാണ്. അതില്‍പ്പരം സന്തോഷം വേറെ എന്താണ്...

    ഈ പാട്ടിനോട് വേറെ ഒരര്‍ത്ഥത്തില്‍ എനിയ്ക്ക് വൈകാരികമായ ഒരു ബന്ധമുണ്ട്.. :)

    ReplyDelete
  2. ഇതെന്താ ഇതിലെ പാട്ടുകള്‍ കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ വേറെ വിന്‍ഡോ ഓപ്പണ്‍ ആകുന്നു ?സൈന്‍ അപ്പ്‌ ചെയ്യാന്‍ പറയുന്നു ?നല്ലൊരു പാട്ട് കേള്‍ക്കാന്‍ സൈന്‍ ഇന്‍ ചെയാലും പാസ് വോര്‍ഡും വേണമെന്നോ ?

    ReplyDelete
  3. അവിടെ sign up ചെയ്യു സിയാഫ്....!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..