Sunday, March 18, 2012

ആതിര നിലാ പൊയ്കയില്‍ നീരാടി പോരും..



ആതിര നിലാ പൊയ്കയില്‍ നീരാടി പോരും
രാജഹംസമേ കണ്ടുവോ..
നീ ഇന്ദുപുഷ്പ കേസരങ്ങളില്‍
പ്രേമ പാര്‍വണേന്ദുവിന്‍ ആദ്യ ചുംബനങ്ങളില്‍
കേളിയാടുമോളവും ആവണി പൊന്‍ തീരവും
നീ കണ്ടുവോ...

തൂവമൃതൊഴുകും ദലമുകളും തേടും തുമ്പി
പൂംചിറകുകളില്‍ പുളകവുമായ് പാടുന്നു
രാഗ സരോവരമിളകുമ്പോള്‍
പാസസരങ്ങള്‍ കിലുങ്ങുമ്പോള്‍
ഭാവസാന്ദ്രമാര്‍ന്നൊരാത്മഗീതകം
നീ കേട്ടുവോ..

രാക്കിളിയിണകള്‍ കുളിര്‍കൊഴിയും മഞ്ഞില്‍ മുങ്ങി
തേന്‍ കൂടുകളില്‍ പ്രണയവുമായ് പാടുന്നു
കാതരയമീനി കടമിഴികളില്‍
കാദംബര മധു ചൊരിയുമ്പോള്‍
രാസലീയാടും ആത്മഗീതകം
നീ കേട്ടുവോ..



ആല്‍ബം: ശ്രുതിലയ തരംഗിണി
സംഗീതം: രാജമണി
രചന: പി.കെ. ഗോപി
പാടിയത്: യേശുദാസ്

CLICK HERE TO DOWNLOAD 

7 comments:

  1. എന്താത് വര്‍ഷിണി .. എനിക്ക് സൈന്‍ ഇന്‍
    ചെയ്തിട്ടും വര്‍ക്ക് ആവുന്നില്ല ..
    എന്താ പറ്റിയേ ആണാവോ ..
    പാട്ട് കേള്‍ക്കല്‍ അവസ്സാനിച്ചൊ ..

    ReplyDelete
    Replies
    1. 4 ഷെയേഡില്‍ സൈന്‍ അപ്പ് ചെയ്ത് ഒന്ന് ട്രൈ ചെയ്യൂ റിനി..

      Delete
    2. sign up cheythu .. same .. song kelkkunnilla .. start ayi spotil nilkkunnu ani ..

      Delete
    3. എനിയ്ക്കിവിടെ മുഴുവനും കേള്‍ക്കാന്‍ പറ്റുന്നുണ്ടല്ലോ! വിഡ്ജറ്റില്‍ ക്ലിക്ക് ചെയ്താണോ കേള്‍ക്കാന്‍ ശ്രമിയ്ക്കുന്നത്? അതില്‍ ശരിയാകുന്നില്ലെങ്കില്‍ ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്കിയാലും കേള്‍ക്കാം..

      Delete
    4. ഡൌണ്‍ലോഡ് ചെയ്താലും കുരിശാ ,പാട്ട് കേള്‍ക്കാന്‍ സമ്മതിക്കാത്ത വര്ഷിനിയുടെയും ഗൂഗിളിന്റെയും നിലപാടില്‍ പ്രതിഷേധിച്ചു ഞാന്‍ വാകൌട്ട് നടത്തുന്നു ,,,ഇന്ഖ്‌ുഇലാബ് സിന്ദാബാദ്‌

      Delete
  2. എനിയ്ക്കും കേള്‍ക്കാന്‍ പറ്റുന്നുണ്ടല്ലോ...ചുമ്മാ ഒന്ന് Sign up ചെയ്ത് സഹകരിയ്ക്കൂ കൂട്ടരേ...!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..