Tuesday, February 21, 2012

മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ..


മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തൊരു പനിനീരേ പനിനീരേ

കാറ്റൊന്നടങ്ങിയാല്‍ കരള്‍ നൊന്തു പിടയുന്ന
കണ്ണാടി കവിളത്തെ കണ്ണുനീരേ കണ്ണുനീരേ

മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തൊരു പനിനീരേ........

മാടപ്പിറാവിന്റെ മനസ്സുള്ള നിന്റെ മാറില്‍
മൈലാഞ്ചി ചോരകൊണ്ടു വരഞ്ഞതാരെ

മൊഞ്ചേറും ചിറക്കിന്റെ തൂവല്‍ നുള്ളി എടുത്തിട്ടു
പഞ്ചാര വിശറി വീശി തണുത്തതാരെ...

മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തൊരു പനിനീരേ........

നെഞ്ചില്‌ തിളക്കണ സങ്കട കടലുമായി
എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ..

മൊയ്യ്‌ മായും മിഴിതുമ്പില്‍ നീ കൊളുത്തും വിളക്കല്ലേ
നാളത്തെ ഇരുട്ടത്തെ വെളിച്ചം കണ്ണേ..

മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തൊരു പനിനീരേ പനിനീരേ..



Film: വിലാപങ്ങള്‍ക്കപ്പുറം
Musician: എം ജയചന്ദ്രന്‍
Lyricist(s): ഗിരീഷ്‌ പുത്തഞ്ചേരി
Singer(s): മഞ്ജരി

CLICK HERE TO DOWNLOAD

4 comments:

  1. മുന്നെ കേട്ടതായി ഓര്‍ക്കുന്നില്ല..
    ഇഷ്ടായി..
    അതും ന്റ്റെ ഇഷ്ട ഗായികയുടെ പാട്ട്...

    ReplyDelete
  2. ഞാനും കേട്ടിട്ടില്ല ..
    പക്ഷേ ഇപ്പൊള്‍ 3 / 4 വട്ടം കേട്ടൂ ..
    ഇതൊക്കെ എവിടെന്ന് തപ്പി പിടിച്ചോണ്ട്
    വരുന്നു വര്‍ഷിണീ .. ഹിന്ദുസ്താനീ പഠിച്ചതിന്റെ
    ഒരു ലാഞ്ചനയുണ്ട് മഞ്ജരിയുടെ ശബ്ദത്തിന്
    പ്രത്യേക ഇഷ്ടം തൊന്നും അതു കൊണ്ട് എത് പാട്ടിനോടും ..

    ReplyDelete
  3. നെഞ്ചില്‌ തിളക്കണ സങ്കട കടലുമായി
    എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..