Saturday, July 7, 2012

ആലാപനം തേടും തായ്മനം..


ആലാപനം തേടും തായ്മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ

നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതിൽ തേടും-
മൂകം ഈ നീലാമ്പരീ
വീണയിൽ ഇഴപഴകിയ വേളയിൽ
ഓമനേ അതിശയസ്വരബിന്ദുവായ്
എന്നും എന്നെ മീട്ടാൻ
താനേ ഏറ്റുപാടാൻ
ഓ.... ശ്രുതിയിടും ഒരു പെൺ‌മനം

ആദിതാളമായിയെൻ കരതലമറിയാതെനീ
ഇന്നുമേറെയോർമ്മകൾ
പൊന്നുംതേനുംവയമ്പുംതരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യമീ മുഖമനസുഖസംഗമം..



ചിത്രം: എന്റെ സൂര്യപുത്രിയ്ക്ക്
ഗാനരചയിതാവു്: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
ആലാപനം: കെ ജെ യേശുദാസ്

1 comment:

  1. എന്റെ ഇഷ്ടഗാനങ്ങളില്‍ ഒന്ന്.
    ഇന്നലെയും, ഇന്നും പോസ്റ്റിയ ഒറ്റപാട്ടിനും ഡൌണ്‍ലോഡ് ലിങ്ക് ഇല്ല!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..